Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishekagni Ministries

Europe

കാ​ത്ത​ലി​ക് അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

കേം​ബ്രി​ഡ്ജ്: കാ​ത്ത​ലി​ക് അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി യു​വ ദ​മ്പ​തി​ക​ൾ​ക്കാ​യി "യു​വ ദ​മ്പ​തി​ക​ളു​ടെ സം​ഗ​മം' സം​ഘ​ടി​പ്പി​ക്കു​ന്നു. 22ന് ​കേം​ബ്രി​ജി​ലെ ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന സം​ഗ​മം രാ​വി​ലെ രാ​വി​ലെ 9.30 കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ലി​ന് സ​മാ​പി​ക്കും.

ആ​ക​യാ​ൽ ദൈ​വം യോ​ജി​പ്പി​ച്ച​ത് മ​നു​ഷ്യ​ൻ വേ​ർ​പെ​ടു​ത്താ​തി​രി​ക്ക​ട്ടെ (മ​ത്താ​യി 19:6) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി, ദാ​മ്പ​ത്യ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വാ​ഹി​ത​രാ​യി പ​ത്ത് വ​ർ​ഷം വ​രെ പൂ​ർ​ത്തി​യാ​ക്കി​യ ദ​മ്പ​തി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

നാ​ല് വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ർ​വീ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ർ​ബാ​ന, ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കു​മ്പ​സാ​രം, ആ​രാ​ധ​ന, പ്രെ​യ്‌​സ് ആ​ൻ​ഡ് വ​ർ​ഷി​പ് എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പു​റ​മെ ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നും സൗ​ക​ര്യം ക്ര​മീ​ക​രി​ക്കും.

വി​വാ​ഹി​ത​രാ​യി പ​ത്തു വ​ർ​ഷം വ​രെ പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ യു​വ​ദ​മ്പ​തി​ക​ൾ​ക്കും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കു​ചേ​രു​ന്ന ദ​മ്പ​തി​ക​ളു​ടെ നാ​ലു​വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ർ​വീ​സ് ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക മി​നി​സ്ട്രി അ​റി​യി​ച്ചു.

ദൈ​വം ഒ​രു​മി​പ്പി​ച്ച ദാ​മ്പ​ത്യ​ജീ​വി​ത​ത്തെ ആ​ത്മീ​യ​മാ​യും ഭൗ​തി​ക​മാ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും പ​ര​സ്പ​ര ബ​ന്ധ​വും ബ​ഹു​മാ​ന​വും ശ​ക്ത​മാ​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന ഈ ​ആ​ത്മീ​യ അ​നു​ഭ​വ​ത്തി​ലേ​ക്ക് എ​ല്ലാ യു​വ​ദ​മ്പ​തി​ക​ളെ​യും അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണി ജോ​സ​ഫ് - 07845321473, സാ​ജു വ​ർ​ഗീ​സ് - 07809827074. www.afcmuk.org.

വേദി: Our Lady of Lourdes, 135 High Street, Sawston, Cambridge, CB22 3HJ.

Latest News

Up